---
title: "കൂത്തുപറമ്പിലെ ധനകോടി ചിട്ടി തട്ടിപ്പിന് പുതിയ കേസ്"
english_title: "New case for Dhanakodi chit fraud in Koothuparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160245/New case for Dhanakodi chit fraud in Koothuparam"
published_at: "2023-11-07T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549e7ec7ab42_images_(3).jpeg"
keywords: []
---

# കൂത്തുപറമ്പിലെ ധനകോടി ചിട്ടി തട്ടിപ്പിന് പുതിയ കേസ്

> **Lead Summary:** കൂത്തുപറമ്പിലെ ധനകോടി ചിട്ടി തട്ടിപ്പിന് പുതിയ കേസ്

## Article Content

കൂത്തുപറമ്പിലെ ധനകോടി ചിട്ടി തട്ടിപ്പിന് പുതിയ കേസ്

കൂത്തുപറമ്പ് ടൗണിൽ പ്രവർത്തിച്ചുവന്ന ധനകോടി ചിട്ടിയുടെ ഇടപാടിൽ ചേർന്ന മധ്യവയസ്കയുടെ അരലക്ഷ ത്തോളം രൂപ തട്ടിയെടുത്തതിന് പോലീസ് കേസെടുത്തു.

കോടികളുടെ നിക്ഷേപത്തട്ടിപ്പ് പരമ്പരയിലെ അവസാന കേസാണ് മട്ടന്നൂരിൽ രജിസ്റ്റർ ചെയ്തത്.

മട്ടന്നൂർ കയനി ജിവിൻ നിവാസിലെ കാർത്ത്യാനിയുടെ പരാതിയിലാണ് കേസ്. 2014 നവം ബർ 30നാണ് പ്രതിമാസം 2000രൂപ പ്രകാരം ചിട്ടിയിൽ അടച്ചുതുടങ്ങിയത്.

25 തവണ അടച്ചിട്ടും പണം തിരിച്ചുകിട്ടിയില്ലെന്നാണ് പരാതി. ധനകോടി ചിട്ടിയുടെ ഉടമകളായ യോഹന്നാൻ മറ്റത്തിൽ, എം.ജെ സെബാസ്റ്റ്യൻ, എം.ജെ ജോർജ് എന്നിവരാണ് പ്രതികൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160245/New case for Dhanakodi chit fraud in Koothuparam)